Reviews

Aboobacker Sidheeq M@aboo
രാവണായണം.രാവണന്റെയും രാവണന്റെ ജീവിത നിമ്നോന്നതങ്ങളിൽ കൂടെയും അല്ലാതെയുമുണ്ടായിരുന്ന ഭദ്രൻ എന്ന അലക്കുകാരന്റെയും ജീവിതത്തിലൂടെ കടന്നുപോകുന്ന പുരാണാഖ്യാനം.ശ്രീരാമൻ സരയൂ നദിയിൽ വിലയം പ്രാപിച്ചതിനു ശേഷം ഭദ്രൻ ദൈവത്തിന്റെ സ്വന്തം നാടായ ദക്ഷിണപശ്ചിമനാട്ടിൽ അവസാനകാലം കഴിച്ചുകൂട്ടുന്നതിലൂടെ ഗ്രന്ഥമവസാനിക്കുന്നു. ഇന്ത്യൻ പുരാണ ഗ്രന്ഥങ്ങൾ വായിക്കാവുന്ന അതേ കൗതുകത്തോടെയും പ്രതീക്ഷയോടെയും വായിക്കാവുന്ന ഗ്രന്ഥം. ജാതീയതയുടെ വിന്യാസവും അസുരരാഷ്ട്രത്തിലെ പുരോഗമന നിലപാടുകളും കുറിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.